കാഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലെ അയോധ്യയിലല്ല, നേപ്പാളിലെ മാഡി മേഖലയിലോ അയോധ്യാപുരിയിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. കൂടാതെ യോഗ രൂപം കൊണ്ടത് ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നും കെ.പി. ശര്‍മ ഒലി ഉന്നയിച്ചു. തിങ്കളാഴ്ച അന്താരാഷ്ട്ര യോഗാദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഒലിയുടെ പരാമര്‍ശം. ഇന്ത്യ ഒരു രാജ്യമായി നിലവില്‍ വരുന്നതിനു മുന്‍പേ തന്നെ നേപ്പാളില്‍ യോഗ പരിശീലിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഒരു രാജ്യമാകുന്നതിന് വളരെ മുന്‍പേ തന്നെ നേപ്പാളില്‍ യോഗ പരിശീലിച്ചിരുന്നു. യോഗ കണ്ടുപിടിച്ച സമയത്ത് ഇന്ത്യ രൂപംകൊണ്ടിരുന്നില്ല. അന്ന് ഇന്ത്യ പോലൊരു രാജ്യം ഉണ്ടായിരുന്നില്ല, നിരവധി ചെറു സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍, യോഗ ആവിര്‍ഭവിച്ചത് നേപ്പാളിലോ ഉത്തരാഖണ്ഡിന്റെ ചുറ്റുവട്ടത്തായോ ആണ്. യോഗ ഉദയംചെയ്തത് ഇന്ത്യയിലല്ല- ഒലി പറഞ്ഞു.
ഇന്ത്യ ഒരു രാജ്യമാകുന്നതിന് വളരെ മുന്‍പേ തന്നെ നേപ്പാളില്‍ യോഗ പരിശീലിച്ചിരുന്നു. യോഗ കണ്ടുപിടിച്ച സമയത്ത് ഇന്ത്യ രൂപം കൊണ്ടിരുന്നില്ല. അന്ന് ഇന്ത്യ പോലൊരു രാജ്യം ഉണ്ടായിരുന്നില്ല, നിരവധി ചെറു സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍, യോഗ ആവിര്‍ഭവിച്ചത് നേപ്പാളിലോ ഉത്തരാഖണ്ഡിന്റെ ചുറ്റുവട്ടത്തായോ ആണ്. യോഗ ഉദയം ചെയ്തത് ഇന്ത്യയിലല്ല- ഒലി പറഞ്ഞു.
Post Your Comments