കാഠ്മണ്ഡു: നേപ്പാളിൽ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഒന്നടങ്കം പ്രക്ഷോഭത്തിനൊരുങ്ങി ഗ്രാമീണ ജനത. ചൈന കടന്നുകയറിയിട്ടുണ്ടെന്ന പ്രതിപക്ഷവാദം ശരിവെക്കുന്ന തരത്തിലാണ് ഗ്രാമീണരുടെ പ്രതിഷേധം ഉയരുന്നത്. എന്നാൽ ഗ്രാമീണരുടേയും പ്രതിപക്ഷത്തിന്റേയും വാദങ്ങൾ പൂർണമായും തള്ളി നേപ്പാള്‍ ഭരണകൂടം രംഗത്തെത്തി. നേപ്പാളില്‍ യാതൊരു വിധ അതിര്‍ത്തി ലംഘനവും നടത്തിയിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ചൈന നേപ്പാളിലെ ഗ്രാമീണമേഖലകളെല്ലാം കവരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തി ജില്ലകളിലെ ഉദ്യോഗസ്ഥരാണ് ഏതാനും മാസംമുമ്പ് നിരവധി കെട്ടിടങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ പണിതുയര്‍ത്തിയത് കണ്ടെത്തിയത്. ഹുംലാ ജില്ലയിലാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. ഏഴോളം ഗ്രാമങ്ങള്‍ ചൈനയുടെ സൈന്യത്തിന്റെ കൈവശമാണ്.
കയ്യേറിയ സ്ഥലങ്ങള്‍ വളഞ്ഞെടുത്ത് ചൈനീസ് അതിര്‍ത്തിയായി പ്രഖ്യാപിക്കുന്ന ഗൂഢ തന്ത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നേപ്പാളിലെ ഗ്രാമവാസികൾ ഒരിക്കലും നിർമ്മിക്കാത്ത വിധം കോൺക്രീറ്റ് കെട്ടിടങ്ങൾ അതിർത്തിയിൽ ഉയർന്ന വിവരം ചില സ്വതന്ത്ര്യമാദ്ധ്യമ പ്രവര്‍ത്തകരും പുറത്തുവിട്ടത് ഒലി ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
Post Your Comments