പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസിന്റെ ജനിതക മാറ്റംവന്ന ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം. വ്യാഴാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഡി കാറ്റഗറിയിലാണ് കടപ്രയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 24 മുതൽ മുകളിലേക്ക് ടിപിആർ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.
Read Also: നാടിനെ ഞെട്ടിച്ച് പൊലീസ് ക്രൂരത , ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു
ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച മേഖലകളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കടപ്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കേരളം ഉൾപ്പെടെ ഡെൽറ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ മൂന്ന് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
Read Also: സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു
Post Your Comments