KeralaLatest NewsNews

എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്: 100ന്റെ തിളക്കമുള്ള നിലപാട്

ഒന്നിക്കുന്നതിന് മുന്‍പ് തന്നെ പിരിയുന്നതിനെ കുറിച്ച്‌ തീരുമാനിച്ചുറപ്പിച്ച കപ്പിള്‍സ് ആയിരുന്നു ഞങ്ങള്‍..

കൊച്ചി : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച സ്ത്രീധന പീഡനവും മരണവുമാണ്. കൊല്ലത്ത് ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയാണ് ഈ ചർച്ചകൾക്ക് കാരണം. കഴിഞ്ഞ ദിവസം മാത്രം സ്ത്രീധന പീഡനത്തെ തുടർന്ന് ആറു പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ത്രീധന ചര്‍ച്ചകള്‍ വളരെ യുക്തിപൂര്‍വ്വം നേരിട്ട ഷമീറ നസീറിന്റെ കഥയാണ് ശ്രദ്ധനേടുന്നത്.

‘സ്വന്തം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കു.. അവര്‍ക്ക് നരകം ആണെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് അതുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നല്‍കു..’ അടക്കവും ഒതുക്കവും ‘ പഠിപ്പിച്ചു കഴിഞ്ഞ് സമയം കിട്ടുമ്പള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കുറച്ചെങ്കിലും ജീവിക്കാന്‍ അവളെ പഠിപ്പിക്കു’-വെന്നാണ് ഷമീറ കുറിപ്പില്‍ പറയുന്നത്.

read also: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: പിരിഞ്ഞു പോകേണ്ടിവരുമെന്നു ഏരീസ് ഗ്രൂപ്പ്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു കഥ സൊല്ലട്ടുമാ.2010 ലാണ് ഞാനും നസീര്‍ കാക്കുവും ആയുള്ള കല്യാണലോചന നടക്കുന്നത്.. അന്ന് ഞാന്‍ പിജിക്ക് പഠിക്കുന്നു.. എന്തെങ്കിലും ജോലി നേടാനുള്ള ആത്മ വിശ്വാസം ആയി തുടങ്ങിയ കാലം.. പല സാഹചര്യങ്ങള്‍ കൊണ്ടും കല്യാണം കഴിച്ചാലോ എന്ന് തോന്നിയിരുന്ന കാലം.. ആ സമയത്ത് വന്ന ആലോചനകളില്‍ ഒന്നായിരുന്നു ഇത്.. തമ്മില്‍ കണ്ടു സംസാരിച്ചു വലിയ കുഴപ്പമില്ല.. അങ്ങനെ അവരുടെ വീട്ടിലെ കാര്യങ്ങള്‍ എന്റെ ഉപ്പയും ബന്ധുക്കളും അന്വേഷിച്ചു.. ഞാന്‍ ആ സമയത്ത് ഫറൂഖ് കോളേജ് ഹോസ്റ്റലില്‍ ആയിരുന്നു.. അതിന് ശേഷം ഉപ്പ എന്നേ വിളിച്ചു.. അത് നമുക്ക് ശരിയാകില്ല എന്ന് പറഞ്ഞു. വല്ല കള്ള് കുടിയോ പെണ്ണ് പിടിയോ ഒക്കെ കാരണം ആയി പ്രതീക്ഷിച്ച എന്നോട് ഉപ്പ പറഞ്ഞത് അവനെ കുറിച്ച്‌ എല്ലാവര്‍ക്കും നല്ല അഭിപ്രായം ആണ്..

പക്ഷേ അവന്റെ രണ്ട് ജേഷ്ടന്മാരും കല്യാണം കഴിച്ചപ്പോള്‍ 75 ഉം 100 ഉം ഒക്കെ ആണ് ഭാര്യമാര്‍ സ്വര്‍ണം ഇട്ടിരുന്നത് അത് ഒന്നും എനിക്ക് കൊടുക്കാന്‍ കഴിയില്ല എന്ന്.. ഞാന്‍ പറഞ്ഞു അങ്ങനെ അത്രയും കൊടുത്ത് ഒരു കല്യാണത്തിന് എനിക്കും താല്പര്യം ഇല്ല നിങ്ങള്‍ എന്തെങ്കിലും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അത് അവരെ അറിയിക്കുക.. അത് 5 പവന്‍ ആണേലും 10 പവന്‍ ആണേലും അത് പറയുക.. അത് പറ്റില്ലെന്ന് അവര്‍ പറയുക ആണേല്‍ ബന്ധം ഉപേക്ഷിക്കുക എന്ന്.. ഞാന്‍ പറഞ്ഞ പോലെ തന്നെ ഉപ്പ അവരോട് പറഞ്ഞു.. അതിന് ഞാന്‍ സ്വര്‍ണം ഒന്നും ചോദിച്ചില്ലല്ലോ എന്ന് നസീര്‍കാക്കു.. നിങ്ങള്‍ പ്രതീക്ഷിക്കാതിരിക്കാനും ഭാവിയില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനും ആണ് ഈ പറയുന്നത് എന്ന് ഉപ്പയും.. അതിന് ശേഷം ഞാന്‍ വിളിച്ചു.. വീട്ടിലെ സാഹചര്യങ്ങളും കാര്യങ്ങളും എല്ലാം മനസിലാക്കി ok ആണെങ്കില്‍ മുന്നോട്ട് പോയാല്‍ മതി എന്ന് പറഞ്ഞു.. ഒന്നിച്ചു ജീവിച്ചിട്ട് ഒരിക്കലും തമ്മില്‍ മനസിലാക്കാന്‍ കഴിയില്ല എന്ന് തോന്നുന്ന നിമിഷം നമ്മള്‍ തമ്മില്‍ പിരിയും.. ഒരു കാരണവശാലും കടിച്ചു തൂങ്ങി നില്‍ക്കില്ലെന്നും തുറന്ന് പറഞ്ഞു.. സാധാരണ ഒരാള്‍ ഇതൊക്കെ കേട്ടാല്‍ പിന്തിരിഞ്ഞു പോകുക ആയിരിക്കും പതിവ്. പക്ഷേ മൂപ്പര്‍ ഇതില്‍ തന്നെ കടിച്ചു തൂങ്ങി.. അങ്ങനെ ഒന്നിക്കുന്നതിന് മുന്‍പ് തന്നെ പിരിയുന്നതിനെ കുറിച്ച്‌ തീരുമാനിച്ചുറപ്പിച്ച കപ്പിള്‍സ് ആയിരുന്നു ഞങ്ങള്‍..

ഇനി വിഷയത്തിലേക്ക് വരാം.. എന്റെ ദാമ്ബത്യ ജീവിതത്തില്‍ ഒരു വിഷയം ഉണ്ടായിരുന്നെങ്കില്‍ ( അത് ഗാര്‍ഹിക പീഡനമോ സ്ത്രീ ധന വിഷയമോ എന്താണെങ്കിലും ശരി ) എനിക്ക് ആശ്രയിക്കാന്‍ ഒരിടവും ഉണ്ടായിരുന്നില്ല.. എല്ലായിടത്ത് നിന്നും മാക്സിമം അഡ്ജസ്റ്റ് ചെയ്യാനുള്ള ഉപദേശം മാത്രമേ ലഭിക്കുകയുള്ളു.. അതിനപ്പുറം നിനക്ക് പറ്റില്ലെങ്കില്‍ നീ കളഞ്ഞിട്ട് വാടി നിനക്ക് ഞങ്ങളുണ്ട് എന്ന് പറയാന്‍ എനിക്ക് ആരും തന്നെ ഇല്ലായിരുന്നു.. എന്നിട്ടും കല്യാണത്തിന് മുന്‍പ് പിരിയുന്നതിനെ കുറിച്ച്‌ സംസാരിച്ചത് എനിക്ക് കിട്ടിയ വിദ്യാഭ്യാസം കൊണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം കൊണ്ടും മാത്രമായിരുന്നു.. എന്നേ മനസിലാക്കാനും സ്നേഹിക്കാനും അറിയുന്ന ഒരു ഭര്‍ത്താവിന് പകരം എനിക്ക് കിട്ടിയത് സ്ത്രീ ധനത്തെ മോഹിച്ചിരുന്ന ഒരാള്‍ ആയിരുന്നെങ്കിലോ? ഒരു പക്ഷേ എത്ര കോണ്‍ഫിഡന്‍സ് ഉണ്ടെങ്കിലും ഒരാളുടെ സപ്പോര്‍ട്ട് പോലും ഈ സമൂഹത്തില്‍ നിന്ന് കിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ വിസ്മയയുടെ വിധി തന്നെ ആകും കാത്തിരിക്കുന്നുണ്ടാകുക.. ഇവിടെ അപ്പോള്‍ വില്ലന്‍ ആരാണ്? ഒരു സപ്പോര്‍ട്ട് പോലും തരാത്ത ഈ സമൂഹമോ അതോ.????

Nb: ഇനിയെങ്കിലും സ്വന്തം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കു.. അവര്‍ക്ക് നരകം ആണെന്ന് തോന്നുമ്ബോള്‍ അവര്‍ക്ക് അതുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നല്‍കു..’ അടക്കവും ഒതുക്കവും ‘ പഠിപ്പിച്ചു കഴിഞ്ഞ് സമയം കിട്ടുമ്ബോള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച് കുറച്ചെങ്കിലും ജീവിക്കാന്‍ അവളെ പഠിപ്പിക്കു.. സ്വന്തം ഇഷ്ടങ്ങള്‍ മുഴുവന്‍ ബലി കഴിപ്പിച് ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളാക്കി മാറ്റി ഒരുപാട് കാലം ജീവിക്കുമ്ബോള്‍ വരുന്ന മടുപ്പില്‍ നിന്ന് അവരെ രക്ഷിക്കാന്‍ അവര്‍ക്കതുപകരിക്കും..എന്ന് എത്ര അടക്കവും ഒതുക്കവും പഠിപ്പിച്ചിട്ടും അതൊന്നും തലയില്‍ കേറാത്ത തലതെറിച്ചൊരു പെണ്ണ്..( എന്റെ കയ്യിലിരിപ്പിന് പറ്റിയ ഭര്‍ത്താവിനെ കിട്ടിയത് കൊണ്ട് ഭാഗ്യം. ഇല്ലായിരുന്നെങ്കില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button