CricketLatest NewsCinemaBollywoodNewsSports

‘സബാഷ് മിത്തു’: സംവിധായക സ്ഥാനത്ത് നിന്ന് രാഹുൽ ധോലാകി പിന്മാറി

മുംബൈ: അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ എന്ന സ്ഥാനത്ത് നിന്നും താൻ പിന്മാറുകയാണെന്ന് രാഹുൽ ധോലാകി അറിയിച്ചു.

തന്റെ ട്വിറ്ററിലൂടെയാണ് താൻ പിന്മാറുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. സിനിമ ചെയ്യാൻ ആവശ്യമായ സമയം ഇല്ലെന്നും ഷെഡ്യൂൾ ക്ലാഷാണ് പിന്മാറ്റത്തിന് പിന്നിലെന്നും രാഹുൽ ധോലാകി ട്വിറ്ററിൽ കുറിച്ചു. ബീഗം ജാൻ സംവിധായകൻ ശ്രീജിത്ത് മുഖർജിയായിരിക്കും രാഹുലിന് പകരം സബാഷ് മിത്തു സംവിധാനം ചെയ്യുക.

Read Also:- അറിഞ്ഞിരിക്കാം ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്!

സബാഷ് മിത്തുവായി തപ്സി ക്രിക്കറ്റ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രശസ്ത കോച്ച് നൂഷിൻ അൽ ഖദീറിനൊപ്പമാണ് തപ്സി ക്രിക്കറ്റ് പരിശീലിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസാണ് സബാഷ് മിത്തു നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button