കൊല്ലം : പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍. മഞ്ഞമൺകാലായിൽ അജിഭവനില്‍ അജി ജോണിന്റെ ഭാര്യ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഇന്ന് പോസ്റ്റ്മാര്‍ട്ടം നടക്കും. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു ലിജി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments