ന്യൂഡൽഹി : കോവിഡിനെതിരെ യുഎസ് മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫൈസർ സിഇഒ ആൽബർട്ട് ബൗർലയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
Read Also : പുന്നപ്രയിൽ ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
ഫൈസർ കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് ആൽബർട്ട് ബൗർല പറഞ്ഞു. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്ന് സിഇഒ അറിയിച്ചു.
‘ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിനാണ് നല്‍കുന്നത് . ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം തന്നെ നല്‍കും’, അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ആല്‍ബര്‍ട്ട് ബോര്‍ള പറഞ്ഞു.
Post Your Comments