മലപ്പുറം : തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാത്തതില്‍ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ലീഗിന്റെ അഞ്ചോ ആറോ നേതാക്കളുള്‍പ്പെടുന്ന ഉന്നതാധികാരസമിതി കൂടിയാലോചനകളില്ലാതെ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയുമാണെന്നാണ് പ്രധാന വിമര്‍ശനം. ഒപ്പം കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറണം എന്നും വിമര്‍ശനം ഉയരുന്നു.
ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരെപ്പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങള്‍ പെരുമാറുന്നത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണം. ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ അക്കോമെഡേറ്റ് ചെയ്തുമുള്ള രീതി അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Read Also : വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
കുന്ദമംഗലം, പട്ടാമ്പി, തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളുടെ കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി. ഗൃഹപാഠം ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ സ്വന്തം സീറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Post Your Comments