News

‘എന്തു തരുമെന്ന് ചോദിക്കുന്നവരെ വീട്ടിൽ കയറ്റരുത്’: സഹായത്തിനായി വിളിക്കേണ്ട നമ്പർ പങ്കുവെച്ച് ആര്‍ നിശാന്തിനി

തിരുവനന്തപുരം: വിസ്മയയുടെ മരണം ചർച്ചയാക്കി കേരളം. സ്ത്രീധന കൊലയാണ് വിസ്മയയുടേതെന്ന് ഭൂരിഭാഗം അഭിപ്രായപ്പെട്ടു. ഒരു വീട്ടില്‍ പോയി ജീവിക്കാന്‍ പൈസകൊടുത്ത് ജീവിക്കേണ്ട കാര്യമില്ലെന്ന് പെൺകുട്ടികൾ മനസ്സിലാക്കണമെന്ന് നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി ഐപിഎസ്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിൽ സംസാരിക്കുകയായിരുന്നു നിശാന്തിനി.

എല്ലാവരുടെയും സഹായത്തോടെ സ്ത്രീധന മരണം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. സ്ത്രീകൾ പരാതി നൽകാൻ തയ്യാറാകണം. സ്ത്രീധന നിരോധനം നിയമം ഉപയോഗിക്കാത്തത് കൊണ്ട് പരാതികല്‍ ഉയരാത്തത് കൊണ്ടാണ് ആ നിയമം ദുര്‍ബലമാണെന്ന് തോന്നുന്നത്. എന്തു തരുമെന്ന് ചോദിക്കുന്നവരോട് വീട്ടില്‍ കയറരുതെന്ന് പറയാന്‍ സാധിക്കണം. ഇതിനായി 9497999955 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരില്‍ എപ്പോൾ വേണമെങ്കിലും വിളിക്കാം’, നിശാന്തിനി വ്യക്തമാക്കി.

Also Read:ലോക റെക്കോര്‍ഡ് നേടാനായി രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൂഴ്ത്തിവെച്ചെന്ന് പി ചിദംബരം

സ്ത്രീകൾ ശബ്ദമുയർത്താതെ നിങ്ങള്‍ ഇത്രയും സഹിക്കുന്നുണ്ടെന്ന് ആര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ആര്‍ക്കും അടിമയായി ജീവിക്കേണ്ട കാര്യമില്ലെന്നും ഒരു വീട്ടില്‍ പോയി ജീവിക്കാന്‍ പൈസകൊടുത്ത് ജീവിക്കേണ്ട അവസ്ഥയൊന്നും പാലിക്കേണ്ടെന്നും നിശാന്തിനി പറയുന്നു.

‘സമൂഹത്തിന്‍രെ അടിസ്ഥാന ഘടകമാണ് ഒരു കുടുംബം. അവിടെ സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമാണ് ഉള്ളത്. ഒരു കുട്ടിയെ വളര്‍ത്തി സമൂഹത്തിന് നല്ലത് ചെയ്യാന്‍ ഉതകും വിധമാക്കുന്ന ഒരു അടിസ്ഥാന യൂണിറ്റാണ് കുടുംബം അതില്‍ ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളത്. അങ്ങനെയല്ലെങ്കിൽ പരാതി പെടാവുന്നതാണ്’, നിശാന്തിനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button