ലക്‌നൗ : രാജ്യാന്തര മതപരിവര്‍ത്തന റാക്കറ്റിലെ കണ്ണികളെ പിടികൂടി യോഗി സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജാമിയ നഗര്‍ സ്വദേശികളായ മുഫ്തി ഖ്വാസി ജഹാംഗീര്‍ അലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കും പാകിസ്താന്‍ ചാര സംഘടനയായ ഇന്റര്‍സര്‍വ്വീസ് ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്താന്‍ തീരുമാനിച്ചത്. ഐസ്‌ഐയില്‍ നിന്നാണ് ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നത്.1,000 പേരെയാണ് ഇവരുള്‍പ്പെട്ട സംഘം ഇസ്ലാമിലേക്ക് മതം മാറ്റിയത് എന്നാണ് പോലീസിന്റെ ആരോപണം. പാവപ്പെട്ട കുട്ടികള്‍, തൊഴിലില്ലാത്ത, യുവാക്കള്‍, കേള്‍വിശക്തിയോ, സംസാര ശേഷിയോ ഇല്ലാത്ത കുട്ടികള്‍ എന്നിവരെയാണ് ഇവര്‍ പ്രധാനമായും ഇരയാക്കിയിരുന്നത് എന്നാണ് വിവരം.
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ നിയമ പ്രകാരവും, ഗാംഗ്സ്റ്റര്‍ നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മതപരിവര്‍ത്തന റാക്കറ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം. ഇവരുടെയെല്ലാം സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments