ജയ്പൂര്‍ : രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമാണ് യൂണിഫോം.
രാജസ്ഥാൻ സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ 85 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാറ്റിയത്. ആര്‍.എസ്.എസ്. യൂണിഫോമിന് സമാനമായാണ് വസുന്ധര രാജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ അന്ന് തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
Read Also : ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമല്ല: വാക്സിൻ സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം
പുതിയ യൂണിഫോമിന്റെ നിറം നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ യൂണിഫോം സൗജന്യമായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments