KeralaLatest NewsNews

‘സ്ത്രീധന മോഹികള്‍ കടക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’: പോസ്റ്ററുകള്‍ പതിച്ച്‌ പ്രതിഷേധം

ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിന് 'അപരാജിത ഓണ്‍ലൈന്‍' സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

കൊച്ചി: കഴിഞ്ഞ ദിവസം സ്ത്രീധന പീഡനത്തെ തുടർന്ന്  ആറു  പെൺകുട്ടികളാണ് ജീവൻ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധനം വലിയ ചർച്ചയാകുകയാണ്. ‘സ്ത്രീധനം ചോദിച്ചു വരുന്നവര്‍ കടക്ക് പുറത്ത്’ എന്ന പോസ്റ്ററുകള്‍ വീടുകള്‍ക്ക് മുന്നില്‍ ഒട്ടിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തുകയാണ് എഐഎസ്‌എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദി പ്രവര്‍ത്തകര്‍.

read also: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം : അടുത്ത ബന്ധു അറസ്റ്റില്‍

‘വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’,’സ്ത്രീ വളര്‍ത്തി വില്‍ക്കേണ്ട ഒന്നല്ല’ തുടങ്ങി നിരവധി പോസ്റ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ വീടുകളിലും പൊതു നിരത്തുകളിലും പതിച്ചിരിക്കുന്നത്.

 

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിന് ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഈ ഹെല്‍പ്പ് ലൈനുകളിൽ ഇന്നുമാത്രം ലഭിച്ചത് 200മുകളില്‍ പരാതികളാണ്.

https://www.facebook.com/leedha.asokan/posts/538599637140773

shortlink

Related Articles

Post Your Comments

Related Articles


Back to top button