ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നൂതന നയരൂപീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. പരിഷ്‌കാരങ്ങള്‍, കേന്ദ്ര-സംസ്ഥാന പങ്കാളിത്തം, കോവിഡ് കാലഘട്ടത്തിലെ നൂതന നയരൂപീകരണം എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ ബ്ലോഗ്.
‘സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന മുദ്രാവാക്യത്തില്‍ കേന്ദ്രീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഭരണം മുന്നോട്ട് പോകുന്നതെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ വികസനത്തിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി കാലതാമസം കൂടാതെ പ്രാബല്യത്തിൽ വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധാറുമായി ബന്ധിപ്പിച്ച റേഷന്‍ കാര്‍ഡുകള്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്കടക്കം രാജ്യത്ത് എവിടെ നിന്നും അവരുടെ റേഷന്‍ ധാന്യങ്ങള്‍ വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments