കണ്ണൂർ: കേരളം ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായി പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ടൂറിസം – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും വിനോദ സഞ്ചാരികള്‍ വരുന്നത് വളരെ കുറവാണെന്നും അത്തരം രാജ്യങ്ങളിൽ നിന്നും കേരളത്തിലെ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനുള്ള മാര്‍ക്കറ്റിങ് തന്ത്രം കേരളത്തിലെ ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read:ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി: കടപ്രയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ടൂറിസം ജേര്‍ണലില്‍ ടൂറിസം സാധ്യത ഏറ്റും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നതെന്നും 4 വർഷം കൊണ്ട് ആ പോരായ്മ പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
‘കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍ ടൂറിസത്തിനായി ഉപയോഗിക്കാന്‍ കഴിയും. കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കുകൾ പരിഹരിക്കണം. സര്‍ക്കാരിന്റെ ഏറ്റവും വലിയ കര്‍മ്മ പദ്ധതികളിലൊന്നാണിത്. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതു അംഗീകരിക്കില്ല’, മന്ത്രി പറഞ്ഞു.
Post Your Comments