Latest NewsKeralaNews

വിസ്മയയുടെ മരണം: സ്ത്രീധനം മരണ വാറന്റാണെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: ഭര്‍തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. വാങ്ങുന്നവനും കൊടുക്കുന്നവരും പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റാണ് സ്ത്രീധനമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിന്‍ പോരെന്നും നമ്മുടെ കുട്ടികളെ കൊലയ്ക്ക് കൊടുക്കാതിരിക്കാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങള്‍ക്ക് മുന്നില്‍ ഹോമിക്കാനുള്ളതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീധനം മരണ വാറന്റാണ്.
വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റ്.
അതിന്റെ പേരില്‍ കല്ല്യാണം കഴിച്ച് വരുന്ന പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്റെ തുടക്കമാണ്.
ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിന്‍ പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്.
നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്റെ ഉറപ്പ്
സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അര്‍ഹതയില്ലെന്ന പെണ്‍കുട്ടിയുടെ ഉറപ്പ്
അവന് മകളെ കൊടുക്കില്ലെന്നും തന്റെ വീട്ടിലെ ആണ്‍കുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ്
നിങ്ങളുടെ ജീവന്‍ ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങള്‍ക്ക് മുന്നില്‍ ഹോമിക്കാനുള്ളതല്ല എന്ന പെണ്‍കുട്ടികളുടെ ഉറപ്പ്.
യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റും.
യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ശബരീനാഥനും പ്രേംരാജും, ഏ.ആര്‍ നിഷാദ് രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ്സ് സഹപ്രവര്‍ത്തകര്‍ വിസ്മയുടെ വീട് സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button