തിരുവനന്തപുരം : കോവളം വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യെയാണ് വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അർച്ചന തീകൊളുത്തി മരിച്ചത്.
Read Also : തിരുവനന്തപുരത്ത് വൃദ്ധയെ വെട്ടിക്കൊന്നു : അയൽവാസി അറസ്റ്റിൽ
ഭർത്താവ് സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം ഇരുവരും പെണ്‍കുട്ടിയുടെ കുടുംബ വീട്ടില്‍ പോയിരുന്നെന്നും ആ സമയം സുരേഷിന്റെ കൈവശം കുപ്പിയില്‍ വാങ്ങിയ ഡീസല്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് വീട്ടിൽ എത്തിയപ്പോഴേക്ക് ഇയാള്‍ ഓടി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments