വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾക്ക് ഇന്ന് നിർണ്ണായകം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും അവസാന മത്സരത്തിൽ ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. തുല്യപോയിന്റുള്ള ഇരുടീമിൽ നിന്ന് ജയിക്കുന്നവർക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.
എന്നാൽ, ഇതേ ഗ്രൂപ്പിൽ നടക്കുന്ന ക്രൊയേഷ്യ-സ്കോട്ട്ലാന്റ് മത്സരവും ഏറെ നിർണ്ണായകമാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്ക് ഒരു സമനിലയിൽ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്.
മികച്ച ഗോൾ ശരാശരിയിൽ ജയിച്ചാൽ ക്രൊയേഷ്യക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരെയാ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് തോൽക്കുകയും ഇംഗ്ലണ്ടും ക്രൊയേഷ്യയും ജയിക്കുകയും ചെയ്യുന്ന പക്ഷം ക്രൊയേഷ്യക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.
Read Also:- കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ
ഗ്രൂപ്പ് ഡിയിലെ അവസാന രണ്ട് മത്സരങ്ങളും രാത്രി 12.30നാണ്. മധ്യ നിര താരം ജോർദാൻ ഹെൻഡേഴ്സൺ, ഹാരി മാഗ്വെയർ എന്നിവർ ഇന്ന് ഇംഗ്ലണ്ടിനായി കളിക്കും. എന്നാൽ കോവിഡ് പോസിറ്റീവായ സ്കോട്ട്ലാന്റ് താരം ബില്ലി ഗിൽമൗറുമായി സമ്പർക്കം പുലർത്തിയ ബെൻ ചിൽവിൽ, മാസോൺ മൗണ്ട് എന്നിവർ ഇന്ന് ടീമിനൊപ്പം കളിക്കില്ല.
Post Your Comments