ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
പ്രശാന്ത് കിഷോറും എന്‍സിപി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് മാധ്യമങ്ങൾ വാർത്ത നൽകിയത് . എന്നാൽ ബിജെപിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചതെന്നും മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും പ്രശാന്ത് കുമാര്‍ അറിയിച്ചു .
പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഈ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എന്‍സിപി നേതാവ് ശരദ് പവാര്‍ വിളിക്കുകയും ചെയ്തിരുന്നു. കൂടാതെ
ചൊവ്വാഴ്ച വൈകീട്ട് നാലിന് ശരദ് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് സി.പി.എമ്മും സി.പി.ഐ.യും അടക്കം പന്ത്രണ്ടോളം പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പും 2022 ല്‍ നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ ചേര്‍ന്ന ബി.ജെ.പി. മുന്‍നേതാവ് യശ്വന്ത് സിന്‍ഹയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിന്‍ഹയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നയിക്കുന്നതായും ഇതില്‍ സാന്നിധ്യം താത്പര്യപ്പെടുന്നതായും ക്ഷണക്കത്തില്‍ പരാമര്‍ശിക്കുന്നു .
Post Your Comments