Latest NewsFootballNewsSports

യൂറോ കപ്പിൽ ബെൽജിയവും നെതർലാന്റ്‌സും ഡെന്മാർക്കും ഓസ്ട്രിയയും പ്രീക്വാർട്ടറിൽ

മ്യൂണിക്: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ യുക്രൈനിനെ തകർത്ത് ഓസ്ട്രിയ പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുക്രൈനിനെ ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റോഫ് ബൗംഗാർട്ടനെറാണ് ഓസ്ട്രിയയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 21-ാം മിനിറ്റിലായിരുന്നു ബൗംഗാർട്ടനെറുടെ ഗോൾ പിറക്കുന്നത്. ആദ്യമായാണ് ഓസ്ട്രിയ യൂറോ കപ്പ് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്.

ഗ്രൂപ്പ് സിയിൽ ഓരോ പോയിന്റുകളോടെ മത്സരത്തിനിറങ്ങിയ ഓസ്ട്രിയ, യുക്രൈൻ ടീമുകൾക്ക് വളരെ നിർണായകമായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നതിനാൽ ഇരു ടീമുകളും തുടക്കം മുതലേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ പ്രീക്വാർട്ടറിൽ കടന്നത്. മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് പ്രീക്വാർട്ടർ സാധ്യതയുള്ളതിനാൽ യുക്രൈൻ പ്രതീക്ഷയിലാണ്.

Read Also:- കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ

അതേസമയം, യൂറോ കപ്പിൽ തകർപ്പൻ ജയവുമായി ബെൽജിയവും നെതർലാന്റ്‌സും ഡെന്മാർക്കും പ്രീക്വാർട്ടറിൽ കടന്നു. ജയത്തോടെ ഗ്രൂപ്പ് സിയിൽ നെതർലാന്റ്‌സും ഗ്രൂപ്പ് ബിയിൽ ബെൽജിയവും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ റഷ്യയെ പരാജയപ്പെടുത്തിയ ഡെന്മാർക്കും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. റഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഡെന്മാർക്ക് വിജയം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button