കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുൻപ് യുവതി ബന്ധുക്കൾക്കയച്ച സന്ദേശങ്ങൾ പുറത്ത്.
മരണത്തിന് മുന്‍പ് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിസ്മയ ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ക്കൊപ്പം എന്റെ മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും.. എന്നു സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ ബന്ധുക്കൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ യുവതിക്ക് ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളും കാണാം. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭര്‍ത്താവ് കിരണ്‍ പറഞ്ഞെന്നും അതിന്റെ പേരില്‍ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ദിവസവും ക്രൂരമയായി മർദ്ദിക്കുമെന്നും യുവതി ചാറ്റിൽ വ്യക്തമാക്കുന്നു.
Also Read:ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ?: ന്യായികരണവുമായി ജില്ലാ പഞ്ചായത്ത്
‘പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു. നിർത്താൻ പറഞ്ഞപ്പോൾ മുടിയിൽ പിടിച്ച് വലിച്ച് നിലത്തേക്കിട്ടു. മുഖത്ത് ആഞ്ഞ് ചവുട്ടി’ എന്നാണ് ബന്ധുവിനയച്ച മെസേജിൽ വിസ്മയ പറയുന്നത്. മോട്ടോര്‍ വകുപ്പിലെ ജീവനക്കാരനായ കിരണാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെ കിരൺ ഒളിവിലാണ്.
സംഭവത്തിനു ശേഷം കിരൺ ഒളിവിൽ പോയതും ബന്ധുക്കളുടെ സംശയം ഇരട്ടിപ്പിച്ചു. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Post Your Comments