KeralaLatest NewsNews

ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ?: ന്യായീകരണവുമായി ജില്ലാ പഞ്ചായത്ത്

എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്.

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയതിനെ ന്യായീകരിച്ച് സി.പി.ഐ.എം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്ത്. കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ എന്ന് ചോദിച്ച അദ്ദേഹം നിയമനം യാദൃച്ഛികം മാത്രമാണെന്നും ന്യായീകരിച്ചു.

പെരിയ കല്യോട്ടെയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം ലഭിച്ചത്. താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ സി.പി.ഐ.എം ശുപാര്‍ശ ചെയ്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Read Also: അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു 13 വയസ്സുകാരന്‍റെ തന്ത്രം

കേസിലെ മുഖ്യപ്രതിയും പെരിയ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവര്‍ക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം ലഭിച്ചത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധമറിയിക്കുന്നുണ്ട്. നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തിലാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് പ്രതികളുടെ ഭാര്യമാരെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button