Latest NewsNewsIndia

‘മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്‌സ് ബലാത്സംഗത്തിന് ഇരയായി’: ഗുരുതര ആരോപണവുമായി പ്രതിപക്ഷം

സ്ത്രീ സുരക്ഷയും ക്രമസമാധാനനിലയും തകരാറിലായി

അമരാവതി: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്‌സായ യുവതി പീഡനത്തിന് ഇരയായെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപത്താണ് യുവതി പീഡനത്തിന് ഇരയായതെന്നാണ് ടിഡിപിയുടെ ആരോപണം. സംസ്ഥാനത്തെ പോലീസിന്റെ കഴിവുകേടാണിതെന്ന് ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറി നാര ലോകേഷ് വിമര്‍ശിച്ചു.

Also Read: മുൻസഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനാരുങ്ങി വീണാ ജോർജ്: ശ്രമം തടഞ്ഞ് സിപിഎം നേതൃത്വം

ആന്ധ്രാപ്രദേശിലെ സ്ത്രീ സുരക്ഷയും ക്രമസമാധാനനിലയും അപകടകരമായ അവസ്ഥയിലാണെന്ന് നാര ലോകേഷ് ആരോപിച്ചു. തന്റെ വസതിയില്‍ നിന്നും നടക്കാവുന്ന ദൂരത്ത് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായ കാര്യം ജഗന്‍ മോഹന്‍ റെഡ്ഡി അറിഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ടിഡിപി നേതാക്കളെ വേട്ടയാടുന്ന പോലീസ് ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നീതി ഉറപ്പാക്കണമെന്നും നാരാ ലോകേഷ് വ്യക്തമാക്കി.

ഗുണ്ടൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് നഴ്‌സ് പീഡനത്തിന് ഇരയായത്. വിജയവാഡയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ പ്രതിശ്രുത വരനോടൊപ്പം സീതാനഗരം ഘട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ടംഗ സംഘം പ്രതിശ്രുത വരനെ ആക്രമിക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്ത ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button