KeralaLatest NewsNews

മുൻസഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനാരുങ്ങി വീണാ ജോർജ്: ശ്രമം തടഞ്ഞ് സിപിഎം നേതൃത്വം

നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്

തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആയി നിയമിക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നീക്കത്തിന് തടയിട്ട് സിപിഎം നേതൃത്വം. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകയെ നിയമിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നീക്കം.

Read Also: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധിപ്പിക്കുമോ?: വ്യക്തമാക്കി ഗതാഗത മന്ത്രി

ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാദ്ധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടിയിരുന്നു. എന്നാൽ പാർട്ടി തീരുമാനം വരും മുൻപേയായിരുന്നു വീണാ ജോർജ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലയിൽ ആർഎംപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പാർട്ടി അറിയാതെ തീരുമാനമെടുക്കരുതെന്നാണ് വീണാ ജോർജിന് ലഭിച്ച നിർദ്ദേശമെന്നാണ് വിവരം. നിലവിൽ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയിൽ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതിലും പാർട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിർബന്ധമാണ്.

Read Also: ഭര്‍ത്താവ് പ്രതിയായാല്‍ ഭാര്യമാര്‍ക്ക് ജീവിക്കേണ്ടെ?: ന്യായീകരണവുമായി ജില്ലാ പഞ്ചായത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button