മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാ വികാസ് അഘാഡിയില്‍ പോര് രൂക്ഷമാകുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ വ്യക്തമാക്കി. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘാഡിയിലുള്ളത്.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്. ഇതിനു ശേഷം ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയാണ് എൻസിപിയും കോൺഗ്രസും ഭരണത്തിലേറിയത്. ഉദ്ധവിനെ മുൻനിർത്തി ശരദ് പവാറാണ് ഭരണം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിനിടെ നിരവധി അഴിമതികളാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ഇതോടെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായെത്തുകയും ചെയ്തു. ഇതിനിടെ മഹാരാഷ്ട്രയില്‍ ശിവസേന ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയ്ക്ക് പാര്‍ട്ടി എംഎല്‍എ കത്ത് നൽകി.
തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പടണമെന്നാണ് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായ് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ‘അടുത്ത വര്‍ഷം മുംബൈ, താനെ, മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യം സംസ്ഥാനത്ത് തകര്‍ന്നെങ്കിലും നേതാക്കളുടെ വ്യക്തിബന്ധം ദൃഢമാണ്.’
‘ഇത് ഉപയോഗപ്പെടുത്തി സഖ്യം വീണ്ടും രൂപീകരിക്കണമെന്നും’ അദ്ദേഹം ആവശ്യപ്പെടുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പിസിസി അധ്യക്ഷന്‍ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എംഎല്‍എ സഖ്യത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
Post Your Comments