KeralaCinemaMollywoodYouthLatest NewsIndiaNewsEntertainmentLife StyleHealth & Fitness

ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം: മോഹൻലാൽ

ജൂണ്‍ 21, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. .ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ഇക്കാര്യം സൂചിപ്പിക്കുന്നത്.

മോഹൻലാലിന്റെ വാക്കുകൾ:

‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍’-മോഹന്‍ലാല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button