കൊച്ചി : ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽനിന്ന് മാറ്റാൻ നീക്കം. കർണാടക ഹൈക്കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കേന്ദ്ര സർക്കാരിനു കത്തു നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ നിരവധി ഹർജികൾ വന്നതിനു പിന്നാലെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
കേന്ദ്രഭരണ പ്രദേശങ്ങൾ ഏതു ഹൈക്കോടതിയിയുടെ അധികാരപരിധിയിലാണ് വരേണ്ടതെന്ന തീരുമാനം കൈക്കൊള്ളേണ്ടത് പാർലമെന്റാണ്. നിലവിൽ കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പട്ട നിയമനടപടകളെല്ലാം. ഇതിൽ മാറ്റം വരുത്താൻ പാർലമെന്റ് കൂടി സർക്കാരിന് തീരുമാനമെടുക്കാം. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന പുതിയ നയങ്ങൾക്കെതിരെയാണ് കേരള ഹൈക്കോടിയിൽ ഹർജികൾ വന്നിരിക്കുന്നത്.
ഇതിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊണ്ടുവന്ന മാറ്റം, ഗുണ്ടാ ആക്റ്റ്, റോഡുകൾക്ക് വീതി കൂട്ടുന്നതിനായി അനധികൃത കുടിലുകൾ നീക്കം ചെയ്യുക എന്നിവയ്ക്കെതിരെയാണ് ഹർജികൾ. ഇത് കൂടാതെ ഐഷ സുൽത്താനയ്ക്ക് പൂർണ്ണ പിന്തുണയാണ് കേരളത്തിലെ നിയമ സഭയിൽ നൽകിയത്. ലക്ഷദ്വീപിനായി ഐകകണ്ഠ്യേന പ്രമേയവും പാസാക്കി.
ഈ വർഷം 11 റിട്ട് ഹർജികൾ ഉൾപ്പെടെ 23 അപേക്ഷകളാണ് ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഫയൽ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ വരാനിരിക്കെയാണ് അധികാര പരിധയിൽ മാറ്റം വരുത്തണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments