റോം: യൂറോ കപ്പിൽ പ്രീക്വാർട്ടറിൽ കടന്ന വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് വെയിൽസ് ക്യാപ്റ്റൻ ഗരെത് ബെയ്ൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കാൻ വെയിൽസിനായിരുന്നു. ഇന്നലെ ഇറ്റലിക്ക് എതിരായ മത്സരം ഏറെ പ്രയാസകരമായിരുന്നുവെന്ന് അറിയാമായിരുന്നു. കുറേ മത്സരങ്ങൾ തുടർച്ചായി കളിച്ച് തളർന്നിരിക്കുകയാണ് ഭൂരിഭാഗം താരങ്ങളും. എന്നിട്ടും ഗംഭീര പ്രകടനം ടീം നടത്തി. ഈ പ്രകടനത്തിൽ അഭിമാനം മാത്രമെ ഉള്ളു എന്ന് ബെയ്ൽ പറഞ്ഞു.
ഇന്നലെ ചുവപ്പ് കാർഡ് കൂടെ കിട്ടിയത് കൊണ്ട് വെയിൽസ് ബുദ്ധിമുട്ടേണ്ടി വന്നു എന്നും ബെയ്ൽ പറഞ്ഞു. ഇനി വിശ്രമിച്ച ശേഷം അടുത്ത റൗണ്ടിനായി തയ്യാറെടുക്കേണ്ടതുണ്ട് എന്നും താരം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്‌സർലന്റിനോട് സമനില വഴങ്ങിയ വെയിൽസ് തുർക്കിയെ തോൽപ്പിച്ചിരുന്നു. ഇനി പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാകും വെയിൽസ് നേരിടുക.
Read Also:- കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മഹേല ജയവർധന: താരത്തെ വിമർശിക്കുന്നത് ശരിയല്ലെന്ന് ആരാധകർ
യൂറോ കപ്പിൽ ഇറ്റലിയുടെ തുടർച്ചയായ മൂന്നാം ജയമാണ് ഇന്നലെ വെയിൽസിനെതിരെ നേടിയത്. ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി വെയിൽസിനെ പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റിൽ മാർക്കോ വെറാറ്റി എടുത്ത ഫ്രീകിക്ക് മറ്റോ പെസ്സിന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് മറുപടി ഗോളിനായി വെയിൽസ് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധ നിരയുടെ മുന്നിൽ ബെയ്‌ലും സംഘവും പരാജയപ്പെടുകയായിരുന്നു.
Post Your Comments