ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കോവിഡില്‍ നിന്നും മുക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2021ല്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
24 പേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 0.16 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്കാണിത്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
പുതുതായി 563 പേര്‍ രോഗമുക്തരായതോടെ ഡല്‍ഹിയിലെ ആക്ടീവ് കേസുകളുടെ എണ്ണം 1,996 ആയി കുറഞ്ഞു. മാര്‍ച്ച് 10ന് ശേഷം ആക്ടീവ് കേസുകളുടെ എണ്ണം ആദ്യമായാണ് 2000ത്തില്‍ താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 98.12 ശതമാനമായി ഉയരുകയും ചെയ്തു. ഇതുവരെ 14,32,381 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14,05,460 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 24,925 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments