KeralaLatest NewsIndiaNews

‘ഫ്രഡറഞ്ജലി എന്ന കോമ്രേഡ് ആണ് യോഗയുടെ ഉപജ്ഞാതാവ്’: യോഗ ശാസ്ത്രീയമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി സന്ദീപ് വാചസ്പതി

ആലപ്പുഴ: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. യോഗയ്ക്ക് ആകെയുള്ള ബന്ധം കാറൽ മാർക്സ്‌മായും ദസ് ക്യാപ്പിറ്റലുമായുമാണെന്ന് എത്ര പേർക്ക് അറിയാമെന്ന് ചോദിക്കുകയാണ് സന്ദീപ്. ഫ്രഡറഞ്ജലി എന്ന കോമ്രേഡ് ആണ് യോഗയുടെ ഉപജ്ഞാതാവ് എന്ന കാര്യം ലോകത്തോട് വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളെന്നാണ് സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

Also Read:‘ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍: വിസ്മയയുടെ മരണത്തിൽ ഷിംന അസീസ്

‘യോഗയ്ക്ക് ആകെയുള്ള ബന്ധം കാറൽ മാർക്സ്‌മായും ദസ് ക്യാപ്പിറ്റലുമായുമാണെന്ന് എത്ര പേർക്ക് അറിയാം. ദസ് ക്യാപിറ്റലിന്റെ പത്താം അധ്യായം മൂന്നാം സമുല്ലാസത്തിൽ ആണ് യോഗയെ പറ്റി പരാമർശം ഉള്ളത്. ഫ്രഡറഞ്ജലി എന്ന മഹർഷി സോറി കോമ്രേഡ് ആണ് ഇതിന്റെ ഉപജ്ഞാതാവ് എന്ന കാര്യവും അധികമാർക്കും അറിയാത്തതാണ്. ഇക്കാര്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞ സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ’, സന്ദീപ് വാചസ്പതി കുറിച്ചു.

അതേസമയം, യോ​ഗ ശാ​സ്ത്രീ​യ​മെ​ന്നും ആ​രോ​ഗ്യ​വും ശാ​ന്തി​യും ഉ​റ​പ്പ് വ​രു​ത്താ​ന്‍ അ​തി​ന് ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. മ​ത​ത്തി​ന്‍റെ ക​ള്ളി​യി​ല്‍ ക​ണ്ടാ​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ന​ഷ്ട​മാ​കും. ആ​ത്മീ​യ​ത, മ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യോ​ഗ​യെ കാ​ണേ​ണ്ട​തി​ല്ലെന്നും അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button