ലക്‌നൗ : മതപരിവര്‍ത്തന റാക്കറ്റിലെ രണ്ട് അംഗങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായി. പിടിയിലായവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) പ്രതികരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശികളായ മുഫ്തി കാസി ജഹാംഗീര്‍ ഖാസ്മി, മുഹമ്മദ് ഉമര്‍ ഗതം എന്നിവരാണ് അറസ്റ്റിലായത്.
Read Also : ‘ഞങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം വേണം’: ഡി.വൈ.എഫ്.ഐ
സ്ത്രീകളെയും ബധിരരായ കുട്ടികളെയുമാണ് പ്രധാനമായും മതംമാറ്റത്തിന് വിധേയരാക്കിയതെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം . ഇതുവരെ ആയിരത്തിലധികം പേരെ ഇവര്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. നോയിഡയിലെ ബധിരര്‍ക്കുള്ള സ്‌കൂളിലെ ഒരു ഡസനിലധികം കുട്ടികളെ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിദേശത്ത് നിന്ന് റാക്കറ്റിന് ധനസഹായം ലഭിച്ചതിന് വ്യക്തമായ തെളിവുകളും രേഖകളും കിട്ടിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
Post Your Comments