കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താത്പ്പര്യ ഹര്‍ജിയിലാണ് കളക്ടര്‍ മറുപടി നല്‍കിയത്. ‘അതിന്റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകള്‍ തുറന്നിരുപ്പുണ്ട്’ , കളക്ടര്‍ വ്യക്തമാക്കി.
ദ്വീപിലാരും പട്ടിണികിടക്കുന്നില്ലെന്നും ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ‘ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ദിവസവും മൂന്നു മണിക്കൂര്‍ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല. മത്സ്യബന്ധനമടക്കമുളള തൊഴിലുകള്‍ക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ്’ അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അഡ്മിനിസ്‌ട്രേഷന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
Post Your Comments