Latest NewsKeralaIndiaNews

സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും തേങ്ങ വീഴുന്നത് അയൽക്കാരന്റെ പറമ്പിൽ: തേങ്ങയുടെ അവകാശി ആര്? ചില നിയമവശങ്ങൾ

മരം ഒരു വരം, പക്ഷേ അവ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണെങ്കിലോ?. അയൽവാസിയെ മനപൂർവമോ അല്ലാതെയോ സ്വന്തം പറമ്പിലെ വസ്തുക്കൾ ദ്രോഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഉടമസ്ഥന്റെ പിടിപ്പുകേടുകൊണ്ടെന്നെ പറയൂ. അന്യർക്ക് ബുദ്ധിമുട്ടില്ലാതെ വേണം, നമ്മൾ മരങ്ങൾ നടാൻ, പ്രകൃതിയെ സ്നേഹിക്കാൻ. അയൽക്കാരന്റെ അതിരിനോടു ചേര്‍ത്ത് നാം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്നോ കൃഷി ചെയ്യരുതെന്നോ പറയാന്‍ അയൽക്കാരന് അവകാശമില്ല. എന്നാൽ, മരങ്ങളുടെ ശിഖരങ്ങൾ അയൽക്കാരന്റെ പറമ്പിലേക്കാണ് വളരുന്നതെങ്കിൽ അത് മുറിച്ചുമാറ്റാൻ അയൽക്കാരന് നിയമം സ്വാതന്ത്ര്യം നൽകുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചില നിയമവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും തേങ്ങ വീഴുന്നത് അയൽക്കാരന്റെ പറമ്പിൽ ആണെങ്കിൽ ആ തേങ്ങ ശരിക്കും ആർക്ക് അവകാശപ്പെട്ടതാണെന്ന് അറിയാമോ? തേങ്ങ നമ്മുടെ തെങ്ങിലെ ആണെങ്കിലും അത്‌ ചെന്ന് വീണിരിക്കുന്നത് അയൽക്കാരന്റെ വസ്തുവിലാണെങ്കിൽ തേങ്ങ എടുക്കാൻ അദ്ദേഹത്തിന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം പറയുന്നത്. അല്ലെങ്കില്‍ കയ്യേറ്റമാകും. കയ്യേറ്റമായി സംഭവം കോടതിയിൽ എത്തിയാലും നിയമം അയൽക്കാരനൊപ്പമായിരിക്കും.

Also Read:കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് ഓഫറുകളുമായി മദ്യശാലകളും പബ്ബുകളും

ഇതിൽ ചിലർ അന്യരെ എങ്ങനെ ദ്രോഹിക്കാം എന്ന് മനഃപൂർവ്വം ശ്രമിക്കുന്നവരുമുണ്ട്. സ്ഥലം കൂടുതൽ ഉള്ളവർപോലും അവരുടെ അതിരിൽ നിന്ന് അല്പം പോലും ഇറക്കാതെ തടിയാകുന്ന വലിയ മരങ്ങളും, തെങ്ങ്, അടക്കാമരം മുതലായവ വയ്ക്കുകയും, വളർന്നു വലുതാകുമ്പോൾ ഇവയുടെ ശികരങ്ങൾ അയൽവാസിയുടെ പറമ്പിലേക്ക് നീളുകയും, അടക്കാ മരത്തിന്റെ ചൊട്ടയും, അടക്കാമണിയും, അതിന്റെ ചവറും, അതുപോലെ തെങ്ങിന്റെ ഓല, തേങ്ങ, മറ്റു ചവറുകളും അയൽവാസിയുടെ വീടിന്റെ മുറ്റത്തും, പരിസരത്തും വീണ് അയൽക്കാരന് എന്നും തലവേദന ഉണ്ടാക്കാറുണ്ട്. ഇങ്ങനെയുള്ളപ്പോഴും നിയമപരിരക്ഷ അയൽക്കാരനാണ് ലഭിക്കുക.

തൻറെ പറമ്പിലേക്ക് അപകടകരമായ രീതിയിൽ നില്‍ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അയൽക്കാരന് അവകാശമുണ്ട്. മരം നിൽക്കുന്ന വസ്തുവിന്റെ ഉടമസ്ഥനോട് കാര്യം പറയുക, ചാഞ്ഞ് നിൽക്കുന്ന ശിഖരം മുറിച്ച് മാറ്റാൻ ആവശ്യപ്പെടുക. ഉടമസ്ഥൻ ഇത് ചെയ്യുന്നില്ല എങ്കിൽ അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയോ സിവില്‍ കോടതിയെയോ സമീപിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button