ന്യൂഡൽഹി: പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് തിരിച്ചു പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വിധം ശാസ്ത്രീയമായ രീതികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും, പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയെന്നും അമിതാഭ് കാന്ത് പറഞ്ഞു.
‘കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൃഷി ആവശ്യത്തിനായി ശാസ്ത്രീയ വഴികള്‍ സ്വീകരിക്കുന്നത് കര്‍ഷകരുടെ വരുമാനം വർദ്ധിപ്പിക്കും. പച്ചക്കറികളുടേയും ഭക്ഷ്യധാന്യങ്ങളുടേയും ഉല്‍പാദനത്തിന് ചിലവ് വർദ്ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചിലവ് ഉയരുന്നത്. അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്’, അദ്ദേഹം വ്യക്തമാക്കി.
‘വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉല്‍പാദനം കുറവാണ്. എന്നാല്‍, പ്രകൃതി കൃഷി രാസവള മുക്തമാണ്. വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി. വിള ഉല്‍പാദനം, മരങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടുന്നു’, അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.
Post Your Comments