ലക്‌നൗ: ജനസംഖ്യ വർധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി ഉത്തർ പ്രദേശ് നിയമ കമ്മീഷൻ. സംസ്ഥാനത്തെ ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഭാവിയിൽ പലതരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും നിയമ കമ്മീഷൻ ചെയർമാൻ ആദിത്യ നാഥ് മിത്തൽ വ്യക്തമാക്കി. സംസ്ഥാനത്ത് ജനസംഖ്യ വർധിക്കുന്നത് ആശുപത്രികൾ, ഭക്ഷ്യധാന്യം, പാർപ്പിടം എന്നിവയ്ക്ക് സമ്മർദമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: വയോധിക തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവം: ഞെട്ടലോടെ പ്രദേശവാസികൾ
ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നു. കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും വ്യത്യസ്തമാണ്. സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കനായി സർക്കാർ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012 ലെ കണക്കുകൾ അനുസരിച്ച് 20.42 കോടിയാണ് ഉത്തർപ്രദേശിലെ ജനസംഖ്യ.
Read Also: ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ മാറ്റം
Post Your Comments