ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഓണ്‍ലൈന്‍ വഴിയുള്ള റീഫണ്ട് സംവിധാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഐ.ആര്‍.സി.ടി.സിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക.
Read Also :മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു
ഐ.ആര്‍.സി.ടി.സി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിക്കുന്നു. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടതായി വരികയാണ് ചെയ്യുന്നത്.
Post Your Comments