ഹൈദരാബാദ്: രാജ്യത്തെ പ്രധാന നഗരങ്ങളിൽ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം. വാരണാസി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരുപ്പതി ദേവസ്ഥാനം ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
ദേവസ്ഥാനത്തിന് കീഴിൽ 500 ഓളം ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. സമർസതാ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ മജിൻ ഗ്രാമത്തിൽ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഭക്തി ചാനൽ തുടങ്ങാനും ദേവസ്ഥാനം പദ്ധതിയിട്ടിട്ടുണ്ട്.
ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ദേവസ്ഥാനം പുതിയ ചാനൽ ആരംഭിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ചാനൽ സംപ്രേഷണം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments