ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന് മറ്റൊരു വിമാനത്തിലാണ് അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. മകൾ ഐശ്വര്യ മരുമകനും നടനുമായ ധനുഷ് എന്നിവർ നേരത്തേ തന്നെ അമേരിക്കയിലെത്തിയിട്ടുണ്ട്.
അമേരിക്കയിലെ റോസെസ്റ്റർ നഗരത്തിലെ മയോ ക്ലിനിക്ക് ആശുപത്രിയിൽ നിന്ന് രജനീകാന്ത് 2016 ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർ പരിശോധനക്കായി രണ്ടു വർഷം മുൻപേ പോകേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും, കോവിഡ് വ്യാപനവും കാരണം യാത്ര വൈകുകയായിരുന്നു.
Post Your Comments