Latest NewsKeralaNewsCrime

മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാൻ ശ്രമിച്ചതായി പരാതി

പത്തനംതിട്ട: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാൻ ശ്രമിച്ചതായി പരാതിയുമായി യുവാവ്. അടൂർ പെരിങ്ങനാട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതര സംസ്ഥാനക്കാരിയായ യുവതി രണ്ട് ലക്ഷം രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ചിത്രം ചേർത്ത് മോർഫ് ചെയ്ത അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

മൂന്ന് ദിവസം മു‍ൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയാണ് യുവാവിനെ വലയിലാക്കിയത് . ഫെയ്സ്ബുക്കിൽ നിന്നു യുവാവിന്റെ ഫോൺ നമ്പർ എടുത്ത് വീഡിയോ കോൾ ചെയ്ത യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുണ്ടായി.

പണം നൽകില്ലെന്ന് പറഞ്ഞതോടെ തന്റെ ചിത്രം മറ്റൊരാളിന്റെ ചിത്രവുമായി മോർഫ് ചെയ്തുള്ള അശ്ലീല വീഡിയോ ഫെയ്സ്ബുക്കിലെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മെസഞ്ചറിലൂടെ അയച്ചു കൊടുത്തെന്നും പരാതിയിൽ വ്യക്തമാകുന്നു. ഇതറിഞ്ഞ യുവാവ് ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതുപോലെ കെണിയിൽപ്പെട്ടതായി പൊലീസിനു പരാതി ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button