കൊച്ചി: സേവറി നാണുവിന്റെ കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബം. നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കുടുംബം പുനരന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
നാണുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും നാണുവിന്റെ ഭാര്യ ഭാർഗവി ആവശ്യപ്പെട്ടു.
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൊലപാതകത്തെ കുറിച്ച് സുധാകരൻ വെളിപ്പെടുത്തിയത്. സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭാർഗവി വ്യക്തമാക്കി. സേവറി ഹോട്ടലിലെ ജീവനക്കാരനും സിപിഎം പ്രവർത്തകനുമായിരുന്ന നാണുവിനെ 1992 ജൂൺ 13-നാണ് ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.
Post Your Comments