Latest NewsKeralaNews

ഞാനും പഠിച്ചത് കണ്ണൂരിൽ തന്നെ,കുറേ കഥകള്‍ എനിക്കും പറയാനുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി

പഴയതുപോലെ കോവിഡിൽ ഇനി പ്രതിപക്ഷം സർക്കാരിന് പിന്തുണ നൽകില്ല

കണ്ണൂർ : ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും കുറേ കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരകഥകള്‍ പറയുകയാണ്. നഗരം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് വ്യാപനം മൂലം കുട്ടികളുടെ പഠനം മുടങ്ങി, തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊന്നും പരിഹരിക്കാതെ അനാവശ്യ കാര്യങ്ങൾ പറയുകയാണ് സർക്കാർ. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also  :  ഈ 12 ഗണത്തിൽ പെടുന്നവർക്ക് ഫ്രീ വാക്സിൻ നൽകുന്നതെന്തിന്? മന്ത്രിമാർ മുതൽ എംഎൽഎമാർ വരെ ലിസ്റ്റിൽ: ന്യായമായ ചോദ്യമിങ്ങനെ

പഴയതുപോലെ കോവിഡിൽ ഇനി പ്രതിപക്ഷം സർക്കാരിന് പിന്തുണ നൽകില്ല. പ്രതിപക്ഷം ഇനി പ്രതിപക്ഷത്തിൻ്റെ റോൾ ശക്തമാക്കും. ഇങ്ങനെ പോയാൽ സർക്കാരിന് ഒരു സഹകരണവും ഉണ്ടാവില്ല. ശക്തമായ ജനകീയ സമരം മുസ്ലീം ലീഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button