News

ഈ 12 ഗണത്തിൽ പെടുന്നവർക്ക് ഫ്രീ വാക്സിൻ നൽകുന്നതെന്തിന്? മന്ത്രിമാർ മുതൽ എംഎൽഎമാർ വരെ ലിസ്റ്റിൽ: ന്യായമായ ചോദ്യമിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ലഭ്യമാക്കുന്നതിന് മുൻപ് തന്നെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പലയാവർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കടമെടുത്തിട്ടാണെങ്കിലും വാക്സിൻ നൽകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ വാക്സിൻ വാങ്ങാനായി 5000 കോടി മാറ്റിയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾക്ക് പണം മുടക്കി വാക്സിൻ വാങ്ങണമെന്ന് കേന്ദ്രം ആദ്യം അറിയിച്ചപ്പോൾ ഈ ഘോരപ്രസംഗങ്ങൾ അമ്പേ മറന്ന മട്ടിലായിരുന്നു സർക്കാർ. കേന്ദ്രം സൗജന്യമായി തരികയാണെങ്കിൽ ജനങ്ങൾക്ക് സംസ്ഥാന സർക്കാർ അത് സൗജന്യമായി നൽകുമെന്ന തരത്തിലേക്ക് കാര്യങ്ങൾ പോയി. കേന്ദ്ര നയത്തിനെതിരെ പ്രതിഷേധവും ചർച്ചകളും കത്തയയ്ക്കലും എന്തിനേറെ, പ്രമേയം വരെ പാസാക്കി കേരളം. ഒടുവിൽ, കേന്ദ്രം വാക്സിൻ നയം മാറ്റി.

Also Read:മരംകൊള്ളയിൽ ‘പൊള്ളി’ സർക്കാർ: വനം വകുപ്പിൽ പൊട്ടിത്തെറി, രഹസ്യ എതിർപ്പ് പരസ്യമാകുന്നു

സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകാമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്‌സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ഫ്രീ വാക്സിൻ നൽകിയേ പറ്റൂ എന്നു പറഞ്ഞ് കേന്ദ്ര വിരുദ്ധ പ്രമേയമ വരെ പാസാക്കിയ ഭരണ പ്രതിപക്ഷ സഭയോടും ഭരണകൂടത്തോടും സോഷ്യൽ മീഡിയ ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. പണക്കാർക്കും ബിസിനസുകാർക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കും എന്തിനാണ് ഫ്രീ വാക്സിൻ നൽകുന്നത്?. ഒരു മഹാമാരിയുടെ ആപത്ത് ഒഴിവാക്കാൻ മാസ വരുമാനമുള്ള ഒരാൾ കുടുംബാംഗങ്ങൾക്കായി 1200 രൂപ വീതം ചിലവിടുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.

ബി.പി.എൽ റേഷൻ കാർഡുള്ളവർക്കും കോവിഡ് മൂലം വരുമാനവും ജോലിയും നഷ്ടമായവർക്കുമാണ് വാസ്തവത്തിൽ സംസ്ഥാന സർക്കാർ ഫ്രീ വാക്സിനേഷൻ നടത്തേണ്ടതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത് സാധാരണക്കാരായ ആണുങ്ങളുടെ മനസ്സിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉരുത്തിരിഞ്ഞ ചില ചോദ്യങ്ങളാണ്.

1. 45 വയസു വരെയുള്ള പണക്കാർക്ക്, ബിസിനസുകാരായ കോടീശ്വരന്മാർക്ക് ലക്ഷപ്രഭുക്കൾക്ക് എന്തിനാണ് ഈ ഫ്രീ വാക്സിൻ ?

2. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഗവൺ മെന്റ് ഉദ്യോഗസ്ഥർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

3. കോടികളും ലക്ഷങ്ങളും ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എന്തിനാ ണ് ഫ്രീ വാക്സിൻ ?

4. കേരളത്തിൽ ഏതാണ്ട് 5 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർമാർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

5. കഴിഞ്ഞ മാർച്ച് മുതൽ ഇന്നേ ദിവസം വരെ വീട്ടിലിരുന്ന് നാൽപ്പതിനായിരം മുതൽ ഒന്നര ലക്ഷം വരെ ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

6. 1500 സ്ക്വയർ ഫീറ്റിന് മുകളിൽ വീടും കാർ പോർച്ചിൽ കാറുകളും നിരവധി ടൂവീലറുകളും വരെ ഉപയോഗിക്കുന്ന വീടുകൾ ഉള്ളവർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

7. മാസത്തിൽ ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റ് വരവ് ഉള്ള വ്യാപാര സ്ഥാപന ഉടമകൾക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

8. ഒരു ഏക്കറിന് പുറത്ത് സ്വന്തമായി ഭൂമി ഉള്ളവർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

9. പതിനായിരം രൂപയ്ക്ക് മുകളിൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വാങ്ങുന്നവർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

9. കേന്ദ്ര സർക്കാർ പെൻഷൻ വാങ്ങുന്നവർക്ക് എന്തിനാണ് ഫ്രീ വാക്സിൻ ?

10. നിങ്ങൾക്കും മന്ത്രിമാർക്കും എം എൽ എ മാർക്കും എന്തിനാണ് ഫ്രീ വാക്സിൻ ?

11.ഓരോ ദിവസവും 1000 രൂപക്കു മുകളിൽ മദ്യത്തിനും മാംസത്തിനുമായി ചിലവിടുന്നവർക്കു എന്തിനാണ് ഈ ഫ്രീ വാക്സിൻ?

12. ജലദോഷത്തിനു പോലും മേൽത്തരം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർക്കെന്തിനാണ് ഫ്രീ വാക്സിൻ ?

Also Read:നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി: പി.കെ കുഞ്ഞാലിക്കുട്ടി

ഈ ചോദ്യങ്ങൾ ഒരുപക്ഷെ ന്യായമായി തോന്നാം. ഒരു മഹാമാരിയുടെ ആപത്ത് ഒഴിവാക്കാൻ കയ്യിൽ പണമുള്ളവർ വിട്ടുവീഴ്ച ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്നാണു ചോദ്യം. കോവിഡ് മഹാമാറിക്കിടയിലും മാസ വരുമാനമുള്ള ഒരാൾ കുടുംബാംഗങ്ങൾക്കായി 1200 രൂപ വീതം ചിലവിടുന്നതിൽ എന്താണ് തെറ്റ്? സംസ്ഥാന സർക്കാരിന് എന്തുകൊണ്ട് ഇത്തരത്തിൽ ഫ്രീ വാക്സിൻ പരിമിതപ്പെടുത്തി കൂടാ? നീണ്ട ലിസ്റ്റിലെ ഇവരെ ‘ഫ്രീ വാക്സിൻ’ പരിധിയിൽ നിന്നും ഒഴിവാക്കിയാൽ തന്നെ 2000 കോടിക്കു മേൽ രൂപ വാക്സിനേഷൻ ചിലവിൽ കുറവാക്കാൻ പറ്റും. വെറും 500 കോടിയിൽ താഴെ രൂപക്ക് പാവപ്പെട്ടവർക്ക് സൗജന്യ വാക്സിൻ സർക്കാരിന് ലഭ്യമാക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നൽകാൻ തീരുമാനിച്ചത് കോവിഡ് മഹാമാരിയുടെ വ്യാപനം സാധാരണക്കാർക്കിടയിൽ അധികം ബാധിക്കാനുള്ള സാധ്യത കണ്ടാണ്. പ്രതിരോധ വാക്സിനുകളുടെ ലഭ്യത എത്രയും വേഗമാക്കാൻ കേന്ദ്ര സർക്കാർ ആഗോളതലത്തിൽ കഴിഞ്ഞ 3 മാസമായി ശ്രമം നടത്തുന്നുണ്ട്. വാക്സിൻ ലഭ്യതയനുസരിച്ച് കേരളത്തിനും മറ്റു സംസ്ഥാനങ്ങളിലെ പോലെ വാക്സിൻ സ്റ്റോക്ക് ലഭിക്കും. ഇന്നലെയും കേരളത്തിന് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button