
ഇസ്ലാമാബാദ് : സെമിനാരി വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത ജാമിയത്ത് ഉലമ നേതാവും മകനും അറസ്റ്റില്‍. പുരോഹിതന് കൂടിയായ മുഫ്തി അസീസ് ഉര് റഹ്മാനും മകനുമാണ് പിടിയിലായത്.
സെമിനാരിയിലെ വിദ്യാര്‍ത്ഥിയെ റഹ്മാന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിവസങ്ങൾക്ക് മുൻപ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ മിയാന്‍വാലിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
read also: കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള് നാളെ പഞ്ചാബിലെത്തും
മതപുരോഹിതന് പീഡിപ്പിച്ചതായും അയാളുടെ മകന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പോലീസിനോട് വെളിപ്പെടുത്തി. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Post Your Comments