Latest NewsGulf

ദുബായില്‍ ബുദ്ധിമാന്ദ്യമുള്ള 18 കാരിയെ വാച്ച്മാന്‍ പീഡിപ്പിച്ചു

 

ദുബായ്: മാനസി വെല്ലുവിളി നേരിടുന്ന 18 കാരിയെ പീഡിപ്പിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. 21 കാരനായ പാക്കിസ്ഥാനി യുവാവാണ് പിടിയിലായത്. വാച്ച്മാനായ ഇയാള്‍ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും പുറത്ത് പോകുന്ന സമയത്താണ് ഇയാള്‍ ഫ്‌ളാറ്റ് തുറന്ന് അകത്തുകയറിയിരുന്നത്. വാച്ച്മാനായതിനാല്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ ഇയാളുടെ കൈവശമുണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ റെക്കോര്‍ഡില്‍ പറയുന്നു.
അല്‍ റഫാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മകള്‍ പലപ്പോഴും അകാരണമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് സെപ്റ്റംബര്‍ 11 കാരണമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അമ്മയും മുത്തശ്ശിയും വീടുവിട്ടു പുറത്തു പോയാല്‍, കാവല്‍ക്കാരന്‍ ഫ്‌ളാറ്റ് തുറന്ന് അകത്തുകടക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും പതിവായിരുന്നു.

മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിക്ക് സംസാര ശേഷിയില്ല. അതിനാല്‍ തന്നെ പ്രതിക്ക് തന്റെ മകളെ ഉപദ്രവിക്കാന്‍ എളുപ്പമായിരുന്നെന്നും 2018 ഫെബ്രുവരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തപ്പോള്‍ തന്നെ കാവല്‍ക്കാരന്റെ പക്കല്‍ മറ്റൊരു താക്കോല്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ സപ്തംബര്‍ 13 ന് സി.ഐ.ഡി ഓഫീസറാണ് പ്രതിയെ പിടികൂടിയത്. ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആന്റ് ക്രിമിനോളജിയുടെ റിപ്പോട്ട് പ്രകാരം പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് തെളിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിക്ക് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതിരുന്നതിനാല്‍ പ്രതിക്ക് അനായാസമായി കൃത്യം നടത്താന്‍ കഴിഞ്ഞെന്നും പറയുന്നു. പെണ്‍കുട്ടിയെ മൂന്നു തവണ ബലാല്‍സംഗം ചെയ്തുവെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെണ്‍കുട്ടിയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാനും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. തുര്‍ന്ന് കേസിന്റെ
വിചാരണ ഫെബ്രുവരി 20 ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button