വിവാഹം കഴിഞ്ഞാൽ നമ്മുടെ നാടുകളിൽ കാണുന്ന ഒരു രീതിയാണ്, പെൺകുട്ടി സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടെ ചേർക്കുന്നത്. വിവാഹശേഷം എല്ലാ രേഖകളിലും സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരത്തിൽ പേര് മാറ്റി നൽകുന്നത് ഭാവിയിൽ പണി കിട്ടുന്ന കാര്യമാണ്. ജനന സര്‍ട്ടിഫിക്കറ്റിലെയും എസ്.എസ്.എല്‍.സി ബുക്കിലെയും പേര് മാത്രമേ എല്ലായിടത്തും കൊടുക്കാവൂ. അതാണ് നിലനിൽക്കുന്നത്.
Also Read:പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു: വി. മുരളീധരൻ
വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയിൽ എല്ലാത്തിലും ഭര്‍ത്താവിന്റെ പേര് വെച്ച് മാറ്റുമ്പോൾ ഭാവിയിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. ഭാവിയിൽ ഓരോ ആവശ്യങ്ങള്‍ക്ക് പത്താം തരത്തിലെ സർട്ടിഫിക്കറ്റ് നാകേണ്ടതായി ഉണ്ട്. കൂടെ പാസ്പോര്‍ട്ടും, ആധാറും, തിരിച്ചറിയൽ കാർഡും ഒക്കെ കൊടുക്കണം. ആ സാഹചര്യത്തിലാണ് പേരിന്റെ ബുദ്ധിമുട്ട് മനസിലാക്കുക. പേരിന്റെ ഒരക്ഷരം മാറിയാൽ പോലും അവർ സ്വീകരിക്കില്ല, തള്ളിക്കളയും. കാര്യം ഭര്‍ത്താവിനോട് സ്നേഹം ആവാം. പക്ഷെ, സ്വന്തം പേരില്‍ തൊട്ട് കളിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Post Your Comments