തിരുവനന്തപുരം: സംസ്‌ഥാനത്ത് വിതരണം നിര്‍ത്തി ആമസോണ്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാ മേഖലകളിലും വ്യാപാരം കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ ആമസോണ്‍ ഡെലിവറി ആപ്പിന്റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അവശ്യസാധാനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. മറ്റു വസ്തുക്കളില്‍ നിയന്ത്രണമുള്ളതിനാല്‍ സംസ്ഥാനത്തെ പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളും മൂലം ഡെലിവറി സാധ്യമാകുന്നില്ല.
Read Also: ഒറ്റപ്പെട്ട മാനസികരോഗിക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മിഷന്‍
നേരത്തെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി. പക്ഷെ മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോഴും കേരളത്തില്‍ വിതരണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments