വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹമോചന നടപടികള്‍ക്ക് ഈയാഴ്ച്ചയോടെ വിരാമമാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. വിവാഹ മോചനത്തോടെ മക്കെന്‍സിക്കുള്ള സ്വത്ത് വകകളാണ് ഈയാഴ്ച്ച് കൈമാറ്റം ചെയ്യുക.
സ്വത്ത് വീതം വെക്കുമ്പോള്‍ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിച്ചത്. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തിയിരുന്നു. ഏപ്രിലിലാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്‌സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.
Post Your Comments