
ബഹിരാകാശയാത്രാ പദ്ധതിയുമായി ആമസോണ്‍ സി.ഇ.ഒ ജെഫ്ബെസോസ്. ഇതിനായി തന്റെ റോക്കറ്റ് കമ്പനിയായ ബ്ളൂ ഒര്‍ജിന്റെ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ച് പണം കണ്ടെത്തുകയാണ് ഇദ്ദേഹം. ജൂലായ് 20ന് കന്നി ബഹിരാകാശ യാത്ര നടത്തും. ന്യൂ ഷെപാര്‍ഡ് സ്പേസ്ക്രാഫ്റ്റ് എന്ന വാഹനമാണ് വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ വിനോദയാത്ര സംഘടിപ്പിക്കുന്നത്.
ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ ആറു യാത്രക്കാരെയും കൊണ്ട് സ്വയം പറക്കുന്ന പേടകമാണ് ന്യൂ ഷെപാര്‍ഡ് സ്‌പേസ്‌ക്രാഫ്‌റ്റ്.
Also Read:‘പ്രചരിക്കുന്നത് ശുദ്ധ അസംബദ്ധം’; ദീപം തെളിയിച്ചതില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍
യാത്രക്കാരില്‍ ഒരാളെ കണ്ടെത്തുക ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ലേലത്തിലൂടെയാണ്. ലേല നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഏതാനും മിനുട്ടുകള്‍ പേടകത്തില്‍ ബഹിരാകാശത്ത് ചെലവഴിക്കാം.
ഇതിലൂടെ, ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ അനുഭവിക്കുകയും കാഴ്‌ചകള്‍ ആസ്വദിക്കുകയും ചെയ്യാം. ബോയിംഗ് 747 ജെറ്റ്‌ലൈനര്‍ വിമാനത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള ആറ് ജനാലകളാണ് ഇതിനായി പേടകത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം കൂടുതല്‍ യാത്രകള്‍ സംഘടിപ്പിക്കുമെന്നും ബ്ളൂ ഒറിജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
Post Your Comments