Latest NewsNewsIndia

ഭാര്യയോടൊപ്പമുള്ള ചാറ്റ്, അശ്ലീല വീഡിയോ ലൈവിലൂടെ സമ്പാദ്യം മാസം പത്ത് ലക്ഷം രൂപ: മദന് പിന്തുണയുമായി ഭാര്യയും

ചാനലിന് പ്രചാരം കൂട്ടാന്‍ ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളും ചാറ്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു

ചെന്നൈ: നൂറ്റിയന്പതോളം സ്ത്രീകളുടെ പരാതിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദനന്റെത് ആരെയും അമ്പരപ്പിക്കുന്ന ജീവിത രീതി. ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞതിനാണു മദന്റെ പോലീസ് അറസ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നാലു കോടിയിലേറെ രൂപയുണ്ടെന്നു പോലീസ്. മദന്റെയും ഭാര്യ കൃതികയുടെയും അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് റോഡ് കോണ്‍ട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്യത്തെ പൊലീസ് ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.  യൂട്യൂബ് ചാനലിന്റെയും വിവിധ ഗ്രൂപ്പുകളുടെയും അഡ്മിനുമായ    ഇയാളുടെ ഭാര്യയുമായ കൃത്രികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

read also: ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ

സേലത്തെ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതോടെയാണ് 2019ല്‍ മദന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. എങ്ങനെ തന്ത്രപൂര്‍വം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും ‘ടോക്‌സിക് മദന്‍ 18+ ‘എന്ന ചാനലില്‍ പോസ്റ്റ് ചെയ്തു തുടങ്ങിയ മദൻ അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്.

ചാനലിന് പ്രചാരം കൂട്ടാന്‍ ഭാര്യയോടൊപ്പം ചേര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നിറഞ്ഞ വീഡിയോകളും ചാറ്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിന്‍ കൃത്രികയാണ്. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ യുട്യൂബില്‍ നിന്നു വരുമാനം ലഭിച്ചിരുന്ന ഇയാൾ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button