Latest NewsNewsWomenFood & CookeryLife StyleHealth & Fitness

ഉറക്കം പ്രശ്‌നമാണോ? എങ്കിൽ ഈ മാര്‍ഗങ്ങള്‍ ശീലമാക്കൂ

ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം

ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം. നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും ഒരേസമയം ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്ന സമയം എത്ര നേരത്തേയാകാമോ അത്രയും നല്ലത്.

Read Also  :  ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തംരരം ഉണ്ടായേക്കും: റോയിട്ടേഴ്‌സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്

ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല.

രാത്രി കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് പാൽ കുടിക്കുന്നത് ശീലമാക്കുക. ഉറക്കം കിട്ടാൻ പാൽ ഏറെ നല്ലതാണ്. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.

Read Also  :  പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് മറ്റൊന്ന്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നത് നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button