തൃശൂർ: ഐ.എസിനെ എതിർത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കിയ പാർട്ടി തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. രാഹുൽ പി ആർ എന്ന സഖാവിനെയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റി പുറത്താക്കിയത്. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്നും ഉചിതമായ തീരുമാനമെടുത്ത കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങളെന്നുമായിരുന്നു രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതോടെയാണ് രാഹുലിനെ പാർട്ടി പുറത്താക്കിയത്. പാർട്ടിയുടെ ഈ തീരുമാനത്തെ ഒരു ചാനൽ ചർച്ചയിലാണ് സന്ദീപ് വാര്യർ പരിഹസിച്ചത്.
രാഹുലിനെ പുറത്താക്കിയത് തെറ്റായി പോയെന്ന് ഡി.വൈ.എഫ്.ഐയ്ക്ക് തോന്നില്ലെന്ന് സന്ദീപ് പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഡി.എൻ.എ തന്നെ ഇന്ത്യാവിരുദ്ധമാണെന്നും അവർക്ക് രാജ്യത്തോട് പ്രതിബന്ധതയോ രാജ്യത്തിന്റെ അഖണ്ഡതയിൽ വിശ്വാസമോ ഇല്ലെന്നും സന്ദീപ് ജി വാര്യർ വ്യക്തമാക്കുന്നു. മുസ്ലിം മതവിഭാഗത്തെ എക്കാലവും പ്രീണിപ്പിക്കാൻ ഉതകുന്ന നിലപാട് മാത്രമാണ് സി പി എം എടുത്തിരിക്കുന്നതെന്ന് സന്ദീപ് വാര്യർ പറയുന്നു.
Also Read:ബെവ്കോയുടെ ലാഭവിഹിതം വർധിപ്പിക്കാനുള്ള നടപടി : മുഖ്യമന്ത്രിക്ക് പരാതി നൽകി കൺസ്യൂമർ ഫെഡ്
‘രാജ്യത്തിന്റെ സമാധാനത്തെ ഓർത്ത് ആശങ്ക പെടുന്ന രാഹുലിനെ പോലെയുള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് അവർ തെളിയിച്ചു. നടപടിയിൽ അത്ഭുതം തോന്നുന്നില്ല. പുറത്താക്കിയില്ലായിരുന്നെങ്കിൽ, എങ്ങനെയാണ് സി.പി.എമ്മിനുള്ളിൽ ഒരു ദേശസ്നേഹിക്ക് പ്രവർത്തിക്കാൻ സാധിക്കുന്നതെന്ന ചോദ്യം ഉയർന്നു വരുമായിരുന്നു. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് അബദ്ധം പറ്റിയത്. മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഒരിക്കൽ മാത്രമാണ് ശബ്ദമുയർത്തിയത്. മുസ്ലിംങ്ങൾക്കെതിരാണെന്ന് തോന്നുന്ന പ്രസ്താവന ഒരിക്കൽ മാത്രമാണ് അവർ ഉയർത്തിയിട്ടുള്ളത്. ശരിയത്ത് വിവാദവുമായി ബന്ധപ്പെട്ട് ഐ.എം.എസിന്റെ ഒരു പ്രസ്താവന വന്നു. അന്ന് മുസ്ലിം വിഭാഗം വലിയ രീതിയിൽ പ്രക്ഷോഭം ഉയർത്തി.’, സന്ദീപ് വ്യക്തമാക്കുന്നു.
Post Your Comments